'ഓ ചൊല്ലുന്നോ മാമ',പുഷ്പയിലെ ഗാനം മലയാളത്തില്‍ പാടിയത് രമ്യ നമ്പീശന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (14:29 IST)

കഴിഞ്ഞദിവസം യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു പുഷ്പയിലെ ലിറിക്കല്‍ വീഡിയോ. 'ഓ ചൊല്ലുന്നോ മാമ' എന്ന ഗാനം വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.മലയാളം ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്.

സിജു തുറവൂരിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കിയിരിക്കുന്നത്.
സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഫഹദും രശ്മിക മന്ദാനയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഡിസംബര്‍ 17ന് തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളായി സിനിമ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :