മരക്കാര്‍, പ്രീസ്റ്റ്, ആറാട്ട് - മൂന്നു പടത്തിനും ഒരേ സംഗീതം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ജനുവരി 2021 (14:07 IST)
മോളിവുഡിന്റെ സൂപ്പർതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുമൊന്നിക്കുന്ന ഒരു കാണുന്നത് പോലെ സന്തോഷം തരുന്ന കാര്യമാണ് നടൻമാർ ഒന്നിച്ച് ഒരു ഫ്രെയിമിൽ കാണാനാകുന്ന ചിത്രങ്ങൾ കാണുമ്പോഴും. കഴിഞ്ഞദിവസം പങ്കുവെച്ച മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. നിരവധി സിനിമാതാരങ്ങൾ അടക്കമുള്ള പ്രമുഖർ ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. സംഗീത സംവിധായകനും നിർമ്മാതാവുമായ രാഹുൽ രാജും മോഹൻലാൽ - മമ്മൂട്ടി ചിത്രം പങ്കു വെച്ചിരുന്നു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ദി പ്രീസ്റ്റ്, ആറാട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രാഹുൽ രാജിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു.

"മാറ്റാനാകാത്ത മോളിവുഡിന്റെ രാക്ഷസന്മാർ! ഞാൻ വളരെ ആവേശഭരിതനാണ്, ശരിക്കും സന്തോഷിക്കുന്നു !!! അവരെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓരോ ആരാധകനെയും പോലെ, ആ നിമിഷത്തിനായി അവരെ ഉടൻ സ്‌ക്രീനുകളിൽ കാണാൻ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. മമ്മുക്ക - ലാലേട്ടൻ" - രാഹുൽ രാജ് കുറിച്ചു.

അതേസമയം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26 ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ഉടൻ റിലീസ് പ്രഖ്യാപിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :