'സിബിഐ 5' ഏപ്രിലിൽ തുടങ്ങും, വീണ്ടും ഒരു കലക്കുകലക്കാന്‍ സേതുരാമയ്യര്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ജനുവരി 2021 (21:34 IST)
മലയാള ലോകം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5’. ഇതുവരെ പുറത്തുവന്ന സിബിഐ പതിപ്പുകളിൽ വെച്ച് മികച്ച ത്രില്ലറുകളിൽ ഒന്നായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തിരക്കഥാകൃത്ത് എൻ എൻ സ്വാമിയും മമ്മൂട്ടിയും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. സിബിഐ സീരീസിലെ അവസാനഭാഗം ആയിരിക്കും ഇത്. ഏപ്രിൽ അവസാനത്തോടെയോ മെയ് ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് എൻ എൻ സ്വാമി അറിയിച്ചു.

മമ്മൂട്ടിയും കെ മധുവും എസ്എൻ സ്വാമിയും വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ഉള്ളത്.

അതേസമയം മമ്മൂട്ടിക്ക് മുമ്പിൽ നിരവധി പ്രൊജക്ടുകൾ ഉണ്ട്. ഈ വർഷമാദ്യം അമൽ നീരദിൻറെ ഒരു ചിത്രത്തിൽ നടൻ അഭിനയിക്കും. താടിയും മുടിയും നീട്ടിയ ലുക്ക് ഈ ചിത്രത്തിനായി ഉപയോഗിക്കും. റത്തീന ശർഷാദിന്റെ മറ്റൊരു ചിത്രവും മെഗാസ്റ്റാറിന് മുമ്പിലുണ്ട്.

സത്യൻ അന്തിക്കാട്, വിനോദ് വിജയന്‍, രഞ്ജിത്ത്, വൈശാഖ് എന്നിവരുടെ സിനിമകളിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :