1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thallumaala first look poster at 10 am on Sunday

ടോവിനോ തോമസിനൊപ്പം ആദ്യമായി കല്യാണി പ്രിയദര്‍ശന്‍,'തല്ലുമാല' ഫസ്റ്റ് ലുക്ക് വരുന്നു

Khalid Rahman Muhsin Parari Tovino Thomas Jimshi Khalid Sudharmman Vallikkunnu
തല്ലുമാല ഒരുങ്ങുകയാണ്. ടോവിനോ തോമസിനൊപ്പം ആദ്യമായി കല്യാണി പ്രിയദര്‍ശന്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവരുന്നു.ഞായറാഴ്ച രാവിലെ 10 മണിക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, 
 ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ടോവിനോയും സൗബിനും നായകന്മാരായിട്ടാണ് 'തല്ലുമാല' ആദ്യം പ്രഖ്യാപിച്ചത്. മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത് ഒപിഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് ഈ പ്രോജക്ട് ആഷിക് ഉസ്മാന് കൈമാറുകയായിരുന്നു.
 
ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
അടുത്ത ലേഖനം
അന്ന് പ്രിയദര്‍ശന്റെ സംവിധാന സഹായിയായി, ഇന്ന് സിനിമാനടന്‍, സന്തോഷം പങ്കുവെച്ച് ശ്രീകാന്ത് മുരളി