തല്ലുമാല 72-ാം ദിവസത്തിലേക്ക്, ചിത്രീകരണ സംഘത്തിനൊപ്പം ടോവിനോയും ബിനു പപ്പുവും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (10:07 IST)

തല്ലുമാല ചിത്രീകരണ സംഘത്തിനൊപ്പം തന്നെയാണ് നടന്‍ ടോവിനോ തോമസ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഒക്ടോബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ടോവിനോയുടെയും അണിയറ പ്രവര്‍ത്തകരുടെയും ചിത്രമാണ് ശ്രദ്ധനേടുന്നത്. എഴുപത്തി രണ്ടാമത്തെ ദിവസത്തിലേക്ക് ഷൂട്ടിംഗ് കടന്നു എന്ന് ആഷിക് ഉസ്മാന്‍ കുറിച്ചു.
ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടോവിനോയും സൗബിനും നായകന്മാരായിട്ടാണ് 'തല്ലുമാല' ആദ്യം പ്രഖ്യാപിച്ചത്. മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത് ഒപിഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് ഈ പ്രോജക്ട് ആഷിക് ഉസ്മാന് കൈമാറുകയായിരുന്നു.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :