710 കോടി,'ആര്‍ആര്‍ആര്‍' സ്വന്തമാക്കിയത് ഒരൊറ്റ ആഴ്ചകൊണ്ട് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (17:07 IST)

രാജമൗലിയുടെ ആര്‍ആര്‍ആര്‍ മാര്‍ച്ച് 25നാണ് തിയേറ്ററുകളില്‍ എത്തിയത്.ലോകമെമ്പാടുമുള്ള 8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയ സിനിമ ആദ്യ ദിവസങ്ങള്‍ കൊണ്ടുതന്നെ 500 കോടി കളക്ഷന്‍ നേടിയിരുന്നു.
മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 710 കോടി നേടി. ഇത് ആദ്യ ആഴ്ചയിലെ കണക്കാണ്. രണ്ടാമത്തെ ആഴ്ച പിന്നിട്ട ആര്‍ആര്‍ആര്‍ പുതിയ ഉയരങ്ങളിലേക്ക്.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 100 കോടി കളക്ഷനായിരുന്നു 'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പ് നേടിയത് എന്നായിരുന്നു പറയപ്പെട്ടത്. ഇപ്പോഴിതാ ചിത്രം അഞ്ച് ദിവസം കൊണ്ട് നേടിയത് 100 കോടി അല്ല 107 കോടി.


3 മണിക്കൂര്‍ 6 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :