കെ ആര്‍ അനൂപ്|
Last Modified ശനി, 2 ഏപ്രില്‍ 2022 (09:10 IST)
17 വര്‍ഷത്തെ ഒന്നിച്ചുള്ള യാത്ര വിവാഹ വാര്‍ഷികം മകനോടൊപ്പം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ആഘോഷിച്ചു.
കേക്കും രണ്ടാള്‍ക്കും ഇഷ്ടമുള്ള ഭക്ഷണങ്ങളും തയാറാക്കിയാണ് വിവാഹ വാര്‍ഷികം ഇരുവരും ആഘോഷിച്ചത്.
കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്. അമ്മയും അച്ഛനും ഒന്നിച്ച് കേക്ക് മുറിക്കുന്നത് കണ്ട് കുസൃതി ചിരിയുമായി രണ്ടാളെയും നോക്കുന്ന ഇസഹാക്കിനെയും പുറത്തു വന്ന ചിത്രങ്ങളില്‍ കാണാം.