രേണുക വേണു|
Last Modified വെള്ളി, 30 ജനുവരി 2026 (07:02 IST)
State Film Awards for 7 Years: ഏഴ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്. 2016 മുതല്‍ 2022 വരെയുള്ള പുരസ്‌കാരങ്ങളാണ് ഒന്നിച്ചു പ്രഖ്യാപിച്ചത്.
വിജയ് സേതുപതി (2016), കാര്‍ത്തി (2017), ധനുഷ് (2018), ആര്‍ പാര്‍ത്ഥിപന്‍ (2019), സൂര്യ (2020), ആര്യ (2021), വിക്രം പ്രഭു (2022) എന്നിവരാണ് മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം നേടിയത്. 2019 ലെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും പാര്‍ത്ഥിപനാണ് (സിനിമ - ഒത്ത സെരുപ്പ് - സൈസ് 7).
മികച്ച നടിമാര്‍
കീര്‍ത്തി സുരേഷ് (2016-പാമ്പു സട്ടൈ)
നയന്‍താര (2017 - അറം)
ജ്യോതിക (2018-ചെക്ക ചിവന്ത വാനം)
മഞ്ജു വാരിയര്‍ (2019-അസുരന്‍)
അപര്‍ണ ബാലമുരളി (2020-സുരരൈ പോട്രു)
ലിജോമോള്‍ (2021-ജയ് ഭീം)
സായ് പല്ലവി (2022-കര്‍കി)