Onam OTT Release: ഓണത്തിന് വല്ല്യേട്ടൻ കണ്ടിരിക്കാനാണോ പ്ലാൻ, ഇത്തവണ മാറ്റിപിടിക്കാം സുരേഷ് ഗോപിയുടെ പാപ്പൻ ഓണം ഒടിടി റിലീസ്

അഭിറാം മനോഹർ| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (12:26 IST)
സുരേഷ്ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ഒടിടി റിലീസ് പ്രഖ്യാപിച്ചു. സീ 5 പ്ലാറ്റ്ഫോമിലൂടെ സെപ്റ്റംബർ 7നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ 5 തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ചിത്രം റിലീസ് ചെയ്ത്
രണ്ട് മാസത്തിന് ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ജൂലൈ 9ന് തിയേറ്റർ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടിയിരുന്നു.

എബ്രഹാം മാത്തൻ എന്ന പഴയ പോലീസ് ഓഫീസറുടെ വേഷത്തിലാണ് സുരേഷ്ഗോപി ചിത്രത്തിലെത്തിയത്.ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. സുരേഷ്ഗോപിയെ കൂടാതെ ഗോകുൽ സുരേഷ്,നീത പിള്ള,നൈല ഉഷ,ഷമ്മി തിലകൻ,വിജയരാഘവൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :