ഓണത്തിന് എത്തുന്ന ബിഗ് ബജറ്റ് ചിത്രം, 5 ഭാഷകളില്‍ റിലീസ്,'പത്തൊമ്പതാം നൂറ്റാണ്ട്' തിയേറ്റുകളിലെത്താന്‍ ഇനി 6 നാളുകള്‍ കൂടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (09:01 IST)
പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും. മലയാളികള്‍ക്ക് ഓണക്കാലം ആഘോഷമാക്കാന്‍ തിയേറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നടയിലുമുള്‍പ്പെടെ അഞ്ചുഭാഷകളില്‍ ഒരേ സമയം റിലീസുണ്ട്. ചിത്രം തിയേറ്ററുകളില്‍ എത്താന്‍ 6 നാളുകള്‍ കൂടി.

ജിസിസിയിലും സെപ്റ്റംബര്‍ എട്ടിനു തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ട് പ്രദര്‍ശനത്തിന് എത്തുന്നത്. അഞ്ചു ഭാഷകളിലുള്ള പോസ്റ്ററുകളും ഈ അടുത്ത് പുറത്തുവന്നിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം 'മയില്‍പ്പീലി ഇളകുന്നു കണ്ണാ' കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.തിരുവനന്തപുരം ലുലു മാളില്‍ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കഴിഞ്ഞദിവസം എത്തിയിരുന്നു.
(സിജു വില്‍സണ്‍)
Indian actor,Pathonpatham Noottandu,രാഘവന്‍, സുദേവ് നായര്‍,അനൂപ് മേനോന്‍,സുരേഷ് കൃഷ്ണ, ടിനി ടോം, പത്തൊമ്പതാം നൂറ്റാണ്ട്, സിജു വില്‍സണ്‍, വിനയന്‍
Suresh Krishna,Tiny Tom, Pathombatham Noottandu, Siju Wilson, Vinayan
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :