സന്തൂർ മമ്മി ഇവിടെയുണ്ട്! 13 വർഷങ്ങൾക്കിടയിൽ എടുത്ത ചിത്രങ്ങൾ പങ്കുവെച്ച് സുഹാസിനി

അഭിറാം മനോഹർ| Last Modified ശനി, 15 ജനുവരി 2022 (12:04 IST)
13 വര്‍ഷത്തെ ഇടവേളയ്ക്കുള്ളിലെടുത്ത രണ്ടു ചിത്രങ്ങള്‍ പങ്കുവച്ച് നടിയും സംവിധായികയുമായ സുഹാസിനി. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ഷൂട്ടിനിടയിൽ എടുത്ത ചിത്രമാണ് സുഹാസിനി വീണ്ടും പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചു.

നിങ്ങൾക്കിത് വിശ്വസിക്കാനാകുമോ? ഈ ചിത്രങ്ങൾ 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ്. ആദ്യത്തേത് ബാംഗ്ലൂരില്‍ ‘എരട്‌നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങള്‍ ഷൂട്ടിന് വേണ്ടി അതെ സാരി സംഘടിപ്പിച്ചു. സാരിയോ, മോഡലോ,ഫോട്ടോഗ്രാഫറോ പഴയതുമായി പൊരുത്തപ്പെടുന്നതല്ല. പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നല്‍കുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.” സുഹാസിനി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :