ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ ഇത്തവണ ഒരു ഇന്ത്യൻ വനിത മാത്രം, ആരാണ് സുധാ റെഡ്ഡി?

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (15:37 IST)
ലോകത്തിലെ ഏറ്റവും വലിയ മാമാങ്കമായാണ് മെറ്റ്‌ഗാല വിശേഷിപ്പിക്കപ്പെടുന്നത്. ലോകമെങ്ങുമുള്ള ഡിസൈനർമാരുടെ ഏറ്റവും പുതിയ ഡിസൈനുകളിലായിരിക്കും മെറ്റ്‌ഗാലയിൽ താരങ്ങൾ നിറയുക. ബോളിവുഡിൽ നിന്നുള്ള പല സുന്ദരികളും ഇന്ത്യയെ പ്രതിനിധീകരിച്ച് മെറ്റ്‌ഗാലയിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഫാഷൻലോകത്തെ ‘ഓസ്കർ’ എന്നറിയപ്പെടുന്ന മെറ്റ് ​ഗാലയിൽ ഇന്ത്യയുടെ പ്രതിനിധിയായി എത്തിയത് ഒരേയൊരു വനിത മാത്രമാണ്. സുധാറെഡ്ഡി.

ഹൈദരാബാദ് ആസ്ഥാനമായുള്ള
ബിസിനസ്സ് തലവൻ മേഘാ കൃഷ്ണ റെഡ്ഡിയുടെ പത്നിയാണ് സുധാ റെഡ്ഡി.പ്രശസ്ത ഡിസൈനർമാരായ ഫാൽ​ഗുനി- ഷെയ്ൻ പീകോക്ക് സഖ്യത്തിന്റെ ​ഗൗൺ ധരിച്ചായിരുന്നു സുധാറെഡ്ഡി കാർപെറ്റിൽ അരങ്ങേറ്റം നടത്തിയത്.ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ ശ്രദ്ധേയായ സുധാ റെഡ്ഡി കലാ- ഫാഷൻ മേഖലകളിലും തന്റെ അഭിരുചി തുറന്നുപറഞ്ഞിട്ടുണ്ട്.


ഇതിന് മുൻപ് പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഇഷ അംബാനി തുടങ്ങിയവർ മെറ്റ്ഗാലയിൽ പങ്കെടുത്തിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നല്ലാതെയുള്ള വ്യക്തി എന്ന നിലയിൽ സുധയുടെ റെഡ് കാർപ്പെട്ട് പ്രവേശനം വ്യത്യസ്‌തമാണ്. എല്ലാ വർഷവും തീമിനനുസരിച്ച് കോസ്റ്റ്യൂം ധരിച്ചാണ് താരങ്ങൾ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ എത്തുന്നത്. ഈ വർഷം ‘അമേരിക്കൻ ഇൻഡിപെൻ‍ഡൻസ്‘ എന്ന തീമിലായിരുന്നു താരങ്ങൾ മെറ്റ്‌ഗാലയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :