അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (15:27 IST)
നടൻ വിദ്യുത് ജാംവാലും ഫാഷൻ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ
നന്ദിത മഹ്‌താനിയും വിവാഹിതരാകുന്നു. ഈ മാസം ഒന്നാം തിയ്യതി രണ്ടുപേരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി ഇവർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
ഈ മാസം ആദ്യം താജ്‌മഹലിന്റെ പശ്ചാത്തലത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയം കഴിഞ്ഞതായി ഇവർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇന്ത്യൻ നായക് വിരാട് കോലിയുൾപ്പടെയുള്ള നിരവധി പ്രമുഖരുടെ പേഴ്‌സണൽ സ്റ്റൈലിസ്റ്റാണ് നന്ദിത.
2011ൽ തെലുങ്ക് ചിത്രമായ ശക്തിയിലൂടെ അഭിനയരംഗത്തെത്തിയ
വിദ്യുത് ജാംവാൽ ജോൺ എബ്രഹാം നായകനായെത്തിയ ഫോഴ്‌സ് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. 2013ൽ കമാൻഡോയിലൂടെ നായകനടനായി. അതേസമയം നന്ദിതയുടെ രണ്ടാം വിവാഹമാണിത്. വ്യവസായി സഞ്ജയ് കപൂർ ആണ് നന്ദിതയുടെ ആദ്യ ഭർത്താവ്. നന്ദിതയുമായി വേർപിരിഞ്ഞ ശേഷം ബോളിവുഡ് താരം കരിഷ്‌മ കപൂർനെയാണ് സഞ്ജയ് വിവാഹം കഴിച്ചത്.