സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (15:11 IST)

സൂര്യ-പാണ്ടിരാജ് ടീമിന്റെ 'എതര്‍ക്കും തുനിന്തവന്‍' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈയിടെ ടീം കാരക്കുടിയില്‍ 51 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. സിനിമയിലെ പ്രധാന ഭാഗങ്ങളെല്ലാം ഇവിടെയാണ് ചിത്രീകരിച്ചത്.അതിനിടയില്‍ ചെന്നൈയില്‍ ഒരു ചെറിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ടീം ഇപ്പോള്‍ തമിഴ്‌നാട്ടിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് അവസാന ഘട്ട ഷൂട്ടിംഗിനായി പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പോരാടുന്ന ഒരു സാമൂഹ്യ പോരാളിയായിട്ടാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡിസംബറില്‍ റിലീസ് ചെയ്യാനാണ് പദ്ധതി ഇടുന്നത്.

പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :