അനുബന്ധ വാര്‍ത്തകള്‍
- രണ്ട് ഇതിഹാസങ്ങള്‍, നാദിര്‍ഷയുടെ കഥ, ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന് ജിസ് ജോയ്
- ദിലീപ് പാടി, നാദിര്‍ഷയുടെ പാട്ട് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, വീഡിയോ
- നാദിര്‍ഷയുടെ സിനിമയ്ക്കുവേണ്ടി പാടി ദിലീപ്, ഗാനം ഇന്നെത്തും
- 'ഈശോ' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന പൊതുതാല്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി
- 'ഈശോ' കൂടാതെ നാദിര്‍ഷയ്ക്ക് മുന്നില്‍ മറ്റൊരു ചിത്രം കൂടി, പുതിയ വിവരങ്ങള്‍ ഇതാ !
ദേ ദത് ദിന്നലെ കഴിഞ്ഞ പോലെ, സലിംകുമാറിന് വിവാഹ വാര്‍ഷിക ആശംസകളുമായി നാദിര്‍ഷ
മലയാളികളുടെ പ്രിയ താരം ആണ് സലിംകുമാര്‍. ഇന്ന് അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആണ്.ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടാണ് സന്തോഷം പങ്കു വെച്ചത്.
'സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ഈ മുഹൂര്‍ത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തില്‍ ഉണ്ടാവും. സ്‌നേഹാദരങ്ങളോടെ സലിംകുമാര്‍ & സുനിത',- സലീം കുമാര്‍ കുറിച്ചു.
ആശംസകളുമായി അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എത്തി. 'എന്റെ പ്രിയ കൂട്ടുകാരാ സലീമേ , 25വര്‍ഷങ്ങള്‍ 'ദേ ദത്
ദിന്നലെ ' കഴിഞ്ഞ പോലെ . പ്രിയ സഹോദരാ, വിവാഹ വാര്‍ഷികാശംസകള്‍. സലിംകുമാര്‍ സുനിത'-നാദിര്‍ഷ കുറിച്ചു.
1996 സെപ്തംബര്‍ 14നാണ് സലിം കുമാര്‍
സുനിതയെ വിവാഹം കഴിച്ചത്. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.
1996 സെപ്തംബര്‍ 14നാണ് സലിം കുമാര്‍
സുനിതയെ വിവാഹം കഴിച്ചത്. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.