1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. STR's new film Easwaran

30 കിലോ ശരീരഭാരം കുറച്ച് ചിമ്പു, ബോക്‍സോഫീസ് ഇളക്കിമറിക്കാന്‍ ‘ഈശ്വരന്‍’ !

ചിമ്പു
സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഈശ്വരൻ' ആണ് ചിമ്പുവിന്റെ അടുത്ത ചിത്രം. അടുത്തിടെ പുറത്തുവന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറിയിരുന്നു. സിനിമയ്ക്കായി ശരീരഭാരം കുറച്ചിരിക്കുകയാണ് നടൻ. ഏകദേശം 30 കിലോയോളം ഭാരം കുറച്ചു എന്നാണ് റിപ്പോര്‍ട്ട്. 101 കിലോയിൽ നിന്ന് 71 കിലോഗ്രാമിലേക്ക് ശരീരഭാരം ചിമ്പു കുറച്ചു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 
 
ശരീരഭാരം കുറച്ച് താടി നീട്ടി വളർത്തി കളരിയും ക്ലാസിക്കൽ ഡാൻസും യോഗയും ഒക്കെ നടൻ പരിശീലിക്കുന്ന വീഡിയോയും അടുത്തിടെ പുറത്ത് വന്നിരുന്നു. അതേസമയം പുതിയ ലുക്കിൽ താരത്തെ ബിഗ് സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.
അടുത്ത ലേഖനം
മമ്മൂട്ടിയെ മാറ്റി മോഹന്‍ലാലിനെ നായകനാക്കി, പടം മെഗാഹിറ്റ്; മമ്മൂട്ടിക്ക് വിഷമമായി !