ഇരുട്ടിൽ നിഗൂഢതകൾ ഒളിപ്പിച്ച് 'ഇരുൾ', ഫഹദും ദര്‍ശനയും വീണ്ടും !

കെ ആര്‍ അനൂപ്| Last Modified ശനി, 31 ഒക്‌ടോബര്‍ 2020 (13:16 IST)
- ടീമിൻറെ പുതിയ ചിത്രമാണ് 'ഇരുൾ'. ഇപ്പോഴിതാ ഈ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇരുട്ടിൽ പതിയിരിക്കുന്ന നിഗൂഢതകൾ ഒളിപ്പിച്ചാണ് പുതിയ പോസ്റ്റർ. ഇരുട്ടിൽ ഒരു കുടക്കീഴിൽ നിൽക്കുന്ന രണ്ട് മനുഷ്യ രൂപങ്ങളും അവർക്ക് യാത്ര നൽകാൻ എന്നോണം വീട്ടിലെ വാതിലിന് മുന്നിൽ നിൽക്കുന്ന ഒരു സ്ത്രീ രൂപവുമാണ് പോസ്റ്ററിൽ കാണാനാകുന്നത്.

നസീഫ് യൂസഫ് ഇസ്സുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ക്യാമറ ജോമോൻ ടി ജോൺ. പ്രോജെക്ട് ഡിസൈനർ ബാദുഷ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :