അനുബന്ധ വാര്‍ത്തകള്‍
- ഒടുവില്‍ സിബിഐ 5 ലെ ട്വിസ്റ്റ് വെളിപ്പെടുത്തി മമ്മൂക്ക !
- രോമാഞ്ചം,അയ്യരുടെ അഞ്ചാം വരവിന് മുമ്പെത്തിയ വെടിക്കെട്ട്, പ്രമോ വീഡിയോ
- ദുല്‍ഖറിന്റെ ഈ ചിരിക്ക് കാരണം മമ്മൂട്ടി, കാര്യം നിസ്സാരം !
- മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല മലയാളത്തിലെ ആ യുവ നടന്റെ കൂടെ അഭിനയിക്കണം, കെജിഎഫ് നടി ശ്രീനിധി ഷെട്ടിയുടെ ഇഷ്ടങ്ങള്‍
- അലസമായി നെറ്റിയിലേക്ക് ചീകിയിട്ട മുടി, കട്ടി മീശ; മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് ഇങ്ങനെ
സിനിമ കണ്ടിട്ട് വേണം കഥയൊന്ന് അറിയാന്‍; സിബിഐ 5 നെ കുറിച്ച് രമേഷ് പിഷാരടി
സിബിഐ 5 - ദ ബ്രെയ്‌നിന്റെ കഥ എന്താണെന്ന് അതില്‍ അഭിനയിച്ചവര്‍ക്ക് പോലും അറിയില്ലെന്ന് നടന്‍ രമേഷ് പിഷാരടി. സിബിഐ 5 ല്‍ നിര്‍ണായക വേഷം പിഷാരടി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അഭിനയിച്ച തങ്ങള്‍ക്ക് പോലും ചിത്രത്തിന്റെ കഥ അറിയില്ലെന്നാണ് പിഷാരടി പറയുന്നത്.
' നാളെ സിനിമ കണ്ടിട്ട് വേണം അഭിനയിച്ച ഞങ്ങള്‍ക്ക് തന്നെ കഥയൊന്ന് മനസ്സിലാക്കാന്‍. മൊത്തം കണ്‍ഫ്യൂസിങ് ആയിരുന്നു. ലൊക്കേഷനില്‍ വെച്ച് സംവിധായകനോടും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി സാറിനോടും ഇന്നയാളല്ലേ വില്ലന്‍ എന്ന് ചോദിക്കും. അപ്പോള്‍ എണീറ്റ് പോടോ എന്ന് പറയും. ഡബ്ബ് ചെയ്യാന്‍ പോകുമ്പോള്‍ പോലും അവനവന്റെ സീന്‍ അല്ലാതെ ഒന്നും ഇടില്ല. ക്ലൈമാക്‌സ് സമയമാകുമ്പോള്‍ ക്രൂവിനെ മൊത്തം മാറ്റും. ആര്‍ക്കും ഒരു പിടിയുമില്ല,' പിഷാരടി പറഞ്ഞു.
അടുത്ത ലേഖനം