കെ ആര് അനൂപ്|
Last Modified ചൊവ്വ, 28 സെപ്റ്റംബര്‍ 2021 (10:19 IST)
ചലച്ചിത്ര-സീരിയല്‍ നടിയും നൃത്തകലാകാരിയുമായ സചിവോത്തമപുരം തകിടിയേല്‍ രാജമ്മയുടെ മകള്‍ ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്റെ സമിതിയില്‍ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകയെ ഓര്‍ക്കുകയാണ് ശാലുമേനോന്.
'കഴിഞ്ഞ കുറെ വര്‍ഷക്കാലമായി എന്റെ സാമിധിയില് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചങ്ങനാശ്ശേരി ശ്രീലക്ഷ്മിക്ക് ചങ്ങനാശ്ശേരി ജയകേരള നൃത്ത കലാലയത്തിന്റെ പേരിലും എന്റെ സ്വന്തം പേരിലും ആദരാഞ്ജലികള്‍'- ശാലുമേനോന് കുറച്ചു.
'ചലച്ചിത്ര , സീരിയല്‍ അഭിനേത്രി ശ്രീലക്ഷ്മി അന്തരിച്ചു. കോട്ടയം കുറിച്ചി സ്വദേശിനിയായ ശ്രീലക്ഷ്മി വിജയ് ബാബുവിന്റെ വാലാട്ടി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.ശ്രീലക്ഷ്മിക്ക് ആദരാഞ്ജലികള്‍'-
സിനിമ നിര്‍മ്മാതാവ് ബാദുഷ കുറിച്ചു.
പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് ശ്രീലക്ഷ്മി.