ബോക്‌സിങ് രാ‌ജാവ് ഇന്ത്യൻ സിനിമയിൽ! ലൈഗറിൽ മൈക്ക് ടൈസണും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (18:26 IST)
നായകനായെത്തുന്ന എന്ന സിനിമയിലൂടെ ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ ഇന്ത്യൻ സിനിമയിലെത്തുന്നു. ഇന്ത്യൻ സിനിമയുടെ വെള്ളിത്തിരയിൽ ആദ്യമായി റിങ്ങിലെ രാജാവ് പ്രത്യക്ഷപ്പെടുന്നു. മൈക്ക് ടൈസനെ ലി​ഗറിലേക്ക് സ്വാ​ഗതം ചെയ്യുന്നു".. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ട്വീറ്റ് ചെയ്‌തു.

ചിത്രത്തിന്റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.ചിത്രത്തിന്റെ ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്പോർട്‌സ് ആക്ഷൻ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് വേഷമിടുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായി നിർമിക്കുന്ന ചിത്രം ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :