സ്ഫടികം ഒന്നുകൂടി തിയേറ്ററില്‍ കാണണം,കെപിഎസി ലളിതയുടെ ആഗ്രഹം, വീഡിയോയുമായി ഭദ്രന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 26 ഫെബ്രുവരി 2022 (16:52 IST)

സ്ഫടികത്തിന്റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തി തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെ നാളായി എന്ന് ഭദ്രന്‍. പുതിയ പതിപ്പ് തിയറ്ററുകളില്‍ കാണാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. പലകുറി തന്റെ ആഗ്രഹം സംവിധായകന്‍ ഭദ്രനോട് അവര്‍ ചോദിച്ചിരുന്നു.ലളിതയ്‌ക്കൊപ്പം ഈ സിനിമയുടെ ഭാഗമായിരുന്ന എന്നാല്‍ നമ്മെ വിട്ടു പോയ ഒരുകൂട്ടം കലാകാരന്മാരെയും സംവിധായകന്‍ അനുസ്മരിക്കുന്നു.

ഭദ്രന്റെ വാക്കുകള്‍

എന്തും സഹിച്ചും കൊടുത്തും മകനെ സ്‌നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു...

' എന്നാണ് ഭദ്രാ,നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തീയേറ്ററില്‍ ഒന്നൂടി കാണാന്‍ പറ്റുക...'

ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം,
ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ 'സ്ഫടിക'ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും..

മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :