അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ ദൈവത്തെ കാണാന്‍ ആണ് ഞാന്‍ വന്നത്..! ഹോം രംഗം ഓര്‍മ്മയില്ലേ? വീഡിയോ
- 'സംവിധായകനെന്ന നിലയില്‍ അഭിമാനം', ഹോമിലെ അന്നമ്മ, കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളില്‍ ഒന്ന്
- ലളിതയുടെ ഫേസ്ബുക്ക് കവര്‍ പിച്ചര്‍ ഇപ്പോഴും നാദിര്‍ഷ, ഉമ്മയെപ്പോലെയെന്ന് സംവിധായകന്‍
- നഷ്ടമായത് വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അതുല്യപ്രതിഭയെ: കെപിഎസി ലളിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി
- കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും
ശത്രുതയിലിരിക്കുന്ന തിലകന്‍,ചാക്കോ മാഷിന്റെ ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചു, ഓര്‍മ്മകളില്‍ സംവിധായകന്‍ ഭദ്രന്‍
കെപിഎസി ലളിതയുടെ ഓര്‍മ്മകളിലാണ് സംവിധായകന്‍ ഭദ്രന്‍. ഇനിയും എത്രയോ കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് അവര്‍ യാത്രയായത്.സ്ഫടികത്തിലേക്ക് തിലകന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം അദ്ദേഹം പങ്കുവെക്കുന്നു.
ഭദ്രന്റെ വാക്കുകള്‍
ഞാന്‍ ഓര്‍ക്കുന്നു, തിലകന്‍ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകന്‍ ചേട്ടന്‍ അഭിനയിക്കുമ്പോള്‍ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്‌നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തില്‍ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു ;
' അതിപ്പോ അങ്ങേര് കാണിച്ചില്ലേലും, ഞാനങ്ങോട്ട് കാണിച്ചാല്‍ പോരേ.. '
അതാണ് KPAC ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതില്‍ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു KPAC ലളിത ഭൂമുഖത്തുണ്ടാവില്ല.