അനുബന്ധ വാര്‍ത്തകള്‍
- അസ്തമയസൂര്യന്റെ പ്രഭയിൽ കോഹ്ലിയും അനുഷ്കയും, ചിത്രം എടുത്തത് ഡിവില്ലിയേഴ്സ് !
- ത്രില്ലറുമായി നാദിർഷ, ജയസൂര്യയും നമിത പ്രമോദും പ്രധാന വേഷങ്ങളിൽ !
- 2020 അവസാനിക്കുന്നതിന് മുൻപ് ആ താരം ഇന്ത്യൻ ടീമിലെത്തും- ആകാശ് ചോപ്ര
- ആമസോൺ പ്രൈമിൽ ഇനി റിലീസുകളുടെ പെരുമഴക്കാലം !
- ഞാൻ രോഹിത്തിനെ അന്ധമായി വിശ്വസിക്കുന്നു, ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാൻ പഠിച്ചത് മുംബൈയിൽ എത്തിയശേഷം: സൂര്യകുമാർ യാദവ്
സൂരരൈ പോട്ര് ഹൈ എനര്‍ജി ഫിലിം, ഇനി ദിവസങ്ങള്‍ മാത്രം!
സൂര്യയുടെ സൂരരൈ പോട്രിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ ജി വി പ്രകാശിന് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തിരിക്കുകയാണ് സൂര്യ.
"ഹൈ എനർജി സ്കോർ നൽകിയതിന് നന്ദി ജി വി പ്രകാശ്. വളരെ ഇഷ്ടമായി" - സൂര്യ ട്വിറ്ററിൽ കുറിച്ചു.
ഒക്ടോബർ 30ന് ചിത്രം റിലീസ് ചെയ്യും. അപർണ ബാലമുരളി നായികയായെത്തുന്ന സിനിമയുടെ പുറത്തുവന്ന ഗാനവും ആരാധകർ ഏറ്റെടുത്തിരുന്നു. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രം എയർ ഡെക്കാൻ സ്ഥാപകനായ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഒരു വിമാന ബിസിനസ്സ് സ്വന്തമാക്കണം എന്നു സ്വപ്നം കാണുന്ന സാധാരണ മനുഷ്യൻറെ ജീവിതയാത്രയാണ്.
സൂര്യയുടെ സ്വന്തം നിർമ്മാണ കമ്പനിയായ 2 ഡി എന്റർടൈൻമെന്റും ബോളിവുഡ് ആസ്ഥാനമായുള്ള സിഖ്യ എന്റർടൈൻമെന്റും സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കാളി വെങ്കട്ട്, മോഹൻ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
അടുത്ത ലേഖനം