അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (12:42 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ശ്രദ്ധേയമായ പ്രകടനമാണ് സൂര്യകുമാർ യാദവ് നടത്തുന്നത്. പ്രായം 30 ആയെങ്കിലും ഇതുവരെ ഇന്ത്യൻ ടീമിലിടം നേടാൻ യാദവിനായിരുന്നില്ല, എന്നാൽ മുംബൈ ഇന്ത്യൻസിനായി ഇത്തവണ മികച്ച പ്രകടനമാണ് യാദവ് കാഴ്‌ച്ചവെക്കുന്നത്, ഇതോടെ ഇന്ത്യൻ ടീമിലേക്ക് യാദവിന് വഴി തെളിയുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
2020 അവസാനിക്കുന്നതിന് മുൻപ് തന്നെ യാദവ് ഇന്ത്യക്കായി കളിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഡൽഹിക്കെതിരെ മത്സരത്തിന്റെ തന്നെ ഗതി മാറ്റിയത് യാദവ് ആയിരുന്നു. കൂടാതെ ടൂർണമെന്റിൽ യാദവ് സ്ഥിരത പുലർത്തുകയും ചെയ്യുന്നു. ഡൽഹിക്കെതിരായ മത്സരത്തിൽ കഗിസോ റബാദയുടെ പന്തിൽ യാദവ് നേടിയ സിക്‌സർ തന്നെ അമ്പരപ്പിച്ചതായും ചോപ്ര പറഞ്ഞു.