1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Suryakumar yadav talking about rohit sharma

ഞാൻ രോഹിത്തിനെ അന്ധമായി വിശ്വസിക്കുന്നു, ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാൻ പഠിച്ചത് മുംബൈയിൽ എത്തിയശേഷം: സൂര്യകുമാർ യാദവ്

സൂര്യകുമാർ
മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് സൂര്യകുമാർ യാദവ്. മധ്യനിരയിൽ നങ്കൂരമിടുന്ന സൂര്യകുമാർ യാദവ് മികച്ച പ്രകടനമാണ് മുംബൈക്കായി പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ സൂര്യകുമാർ നേടിയ 79 റൺസാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഇപ്പോളിതാ തന്റെ വിജയങ്ങൾക്ക് പിന്നിൽ മുംബൈ നായകൻ രോഹിത് ശർമയാണ് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
 
കൊൽക്കത്തയിൽ ലോവർ ഓർഡറിലാണ് ബാറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് കഴിവുകൾ പുറത്തെടുക്കാൻ സാധിച്ചില്ല, എന്നാൽ മുംബൈയിൽ വന്നത് വഴിതിരിവായി. 2018 മുതല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിനായി ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്തുതുടങ്ങി. ക്യാപ്റ്റന്‍ രോഹിത്തിന്റെ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. അദ്ദേഹം പറയുന്നതെല്ലാം ഞാൻ ശ്രദ്ധിച്ചു, അനുസരിച്ചു. ഞാൻ രോഹിത്തിനെ അന്ധമായി തന്നെ വിശ്വസിക്കുന്നു. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ലോവർ ഓർ‌ഡറിലും ടോപ് ഓര്‍ഡറിലും ഞാന്‍ ബാറ്റിങ് ആസ്വദിച്ചിട്ടുണ്ട്. എന്നാൽ ഉത്തരവാദി‌ത്തത്തോടെ ബാറ്റ് ചെയ്യാൻ പഠിച്ചത് മുംബൈയിൽ എത്തിയശേഷമാണ് സൂര്യകുമാർ യാദവ് പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രാജസ്ഥാൻ ഇന്ന് ഡൽഹിക്കെതിരെ, കളി നടക്കുന്നത് സഞ്ജുവിന്റെ ഭാഗ്യഗ്രൗണ്ടായ ഷാർജയിൽ