ആമസോൺ പ്രൈമിൽ ഇനി റിലീസുകളുടെ പെരുമഴക്കാലം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (20:04 IST)
സിനിമ റിലീസുകളുടെ ദിവസങ്ങളാണ് ഇനി വരാനുള്ളത്. തീയേറ്ററുകൾ തുറക്കാനിരിക്കെ ആമസോൺ പ്രൈമിൽ ഇനി റിലീസുകളുടെ പെരുമഴക്കാലം. അടുത്ത മാസങ്ങളിൽ സ്ട്രീമിംഗ് ചെയ്യുന്ന സിനിമകളുടെ പട്ടിക പുറത്തുവന്നു.

ഹലാൽ ലവ് സ്റ്റോറി (മലയാളം)

‘സുഡാനി ഫ്രം നൈജീരിയ’ ഫെയിം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പാർവതി, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബർ 15ന് സിനിമ റിലീസ് ആകും.

സൂരരൈ പോട്ര് (തമിഴ്)

ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. അപർണ ബാലമുരളിയും ചിത്രത്തിലുണ്ട്. ഒക്ടോബർ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

(തമിഴ്)

ഹിറ്റ് മലയാള ചിത്രമായ ‘ചാർലി’ യുടെ തമിഴ് റീമേക്ക്
റിലീസിന് ഒരുങ്ങുന്നു.
മാധവൻ നായകനായെത്തുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥും ശിവദയും നായികമാരായി
എത്തുന്നു. ഡിസംബർ 17 ന് സിനിമ പുറത്തിറങ്ങും.

ചലാങ് (ഹിന്ദി)

ദേശീയ അവാർഡ് ജേതാവ് ഹൻസൽ മേത്ത സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവു, നുസ്രത്ത് ബറൂച്ച എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവംബർ 13ന് ചിത്രം റിലീസ് ചെയ്യും.


വിവി കതിരേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 19 ന് റിലീസ് ചെയ്യും.

മിഡിൽ ക്ലാസ് മെലഡീസ് (തെലുങ്ക്)

വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയും വർഷ ബൊല്ലമ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബർ 20ന്
പുറത്തിറങ്ങും.

ദുർഗാവതി (ഹിന്ദി)

ജി അശോക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഭൂമി പെദ്‌നേക്കർ നായകനാകുന്നു. ഡിസംബർ 11ന് ചിത്രം റിലീസ് ചെയ്യും.

(ഹിന്ദി)

വരുൺ ധവാനും സാറാ അലി ഖാനും ഒന്നിക്കുന്ന എന്റർടെയ്‌നർ ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങും.


അരവിന്ദ് അയ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരോഹി നാരായണൻ, പ്രിയങ്ക തിമ്മേഷ്, അച്യുത് കുമാർ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഒക്ടോബർ 29 ന് റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :