നടി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു

Sonakshi sinha
അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (15:47 IST)
Sonakshi sinha
ബോളിവുഡില്‍ നിന്നും ഒരു താരവിവാഹ വാര്‍ത്ത കൂടി പുറത്ത്. നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും തമ്മില്‍ ഈ മാസം വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 23ന് ഇരുവരും മുംബൈയില്‍ വെച്ച് വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

ഏറെ നാളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണങ്ങളൊന്നും തന്നെ ഇരുവരും നടത്തിയിരുന്നില്ല. നല്ല സുഹൃത്തുക്കളാണ് തങ്ങളെന്നാണ് പറഞ്ഞിരുന്നത്. സല്‍മാന്‍ ഖാന്‍ സിനിമകളിലൂടെയാണ് 2 താരങ്ങളും സിനിമയിലെത്തിയത്. 2010ല്‍ പുറത്തിറങ്ങിയ ദബാങ് എന്ന സിനിമയില്‍ സല്‍മാന്‍ ഖാന്റെ നായികയായാണ് സൊനാക്ഷി ബോളിവുഡിലെത്തിയത്. അതേസമയം സല്‍മാന്‍ ഖാന്‍ നിര്‍മിച്ച് 2019ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്കാണ് സഹീറിന്റെ ആദ്യ സിനിമ.

ഡബിള്‍ എക്‌സല്‍ എന്ന സിനിമയില്‍ സഹീറും സൊനാക്ഷിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരമണ്ഡി എന്ന വെബ് സീരീസിലാണ് ഒടുവില്‍ സൊനാക്ഷി അഭിനയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :