പഴയ കാമുകി സഹോദരനെ വിവാഹം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂന്നുപേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 31 മെയ് 2024 (13:54 IST)
കര്‍ണാടകയില്‍ ഹോസലിങ്കപുരത്തിലെ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഹോസ്‌പെറ്റിലെ ആസിഫ് എന്ന യുവാവാണ് അറസ്റ്റിലായത്. 28കാരിയായ വസന്ത, മാതാവ് 50കാരിയായ രാജേശ്വരി, അഞ്ചുവയസുകാരനായ മകന്‍ സായി എന്നിവരാണ് മരണപ്പെട്ടത്. പൊലീസ് പറയുന്നതനുസരിച്ച് ആന്ധ്രാപ്രദേശുകാരിയാണ് വസന്ത. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു. ആറുമാസം മുന്‍പാണ് യുവതി ആരിഫ് എന്ന യുവാവിനെ വിവാഹം കഴിച്ചത്. ആസിഫിന്റെ സഹോദരനാണ് ആരിഫ്.

ആസിഫിന് വസന്തയുമായി മുന്നെ ബന്ധം ഉണ്ടായിരുന്നു. ആരിഫുമായുള്ള വിവാഹത്തിന് ഇയാള്‍ക്ക് ഇഷ്ടമില്ലായിരുന്നു. തിങ്കളാഴ്ച ഇയാള്‍ വീട്ടിലെത്തുകയും മാതാവിനെയും കുഞ്ഞിനെയും ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഈ സമയം വസന്ത ജോലി സ്ഥലത്തായിരുന്നു. തിരിച്ചുവന്ന വസന്തയേയും ഇയാള്‍ കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോയെങ്കിലും പോലീസ് പിടികൂടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :