'സുന്ദരിയായ അമ്മയ്ക്ക് ജന്മദിനാശംസകള്‍'; സുചിത്ര മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍, പതിവ് തെറ്റിക്കാതെ വിസ്മയ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ജൂണ്‍ 2024 (09:10 IST)
ജൂണ്‍ 3, ഇന്ന് തന്റെ സുന്ദരിയായ അമ്മയുടെ ജന്മദിനം. എല്ലാവരെക്കാളും മുന്നേ ആദ്യം തനിക്ക് പ്രിയപ്പെട്ട അമ്മയ്ക്ക് ആശംസകള്‍ നേരണമെന്ന ആഗ്രഹമുണ്ടായിരുന്നു മകള്‍ വിസ്മയക്ക്. പതിവ് തെറ്റാതെ സുചിത്രയ്ക്ക് ആശംസകളുമായി മകളെത്തി.

'സുന്ദരിയായ അമ്മയ്ക്ക് ജന്മദിനാശംസകള്‍'-എന്നാണ് വിസ്മയ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതിയത്.

മോഹന്‍ലാലിന്റെ 64-ാം ജന്മദിനം മെയ് 21നായിരുന്നു സിനിമാലോകം ആഘോഷിച്ചത്.നിലവില്‍ എല്‍ 360 എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് അദ്ദേഹം. എമ്പുരാന്‍ ഷൂട്ടിങ്ങും പുരോഗമിക്കുകയാണ്.

നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ജന്മദിനവും വിവാഹ വാര്‍ഷികവും അടുത്തിടെയാണ് ആഘോഷിച്ചത്.ജന്മദിനവും വിവാഹ വാര്‍ഷികവും ഒരു ഒരു ദിവസമായിരുന്നു. മോഹന്‍ലാല്‍ കേക്കു മുറിച്ചാണ് തന്റെ സന്തോഷം പങ്കിട്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :