19 ദിവസം മാത്രമാണ് വിവാഹം നീണ്ടുനിന്നത്, ശാരീരികമായും മാനസികായും ഭർത്താവ് പീഡിപ്പിക്കുമായിരുന്നു: രചന നാരായണൻകുട്ടി

അഭിറാം മനോഹർ| Last Modified ബുധന്‍, 29 മെയ് 2024 (20:13 IST)

മറിമായം എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് രചന നാരായണന്‍ കുട്ടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രചന നാരായണന്‍ കുട്ടി തുടര്‍ന്ന് വിവിധ സിനിമകളില്‍ വേഷമിട്ടിരുന്നു. ഒരു നര്‍ത്തകി കൂടിയായ രചന. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വ്യക്തിജീവിതത്തെ പറ്റിയും മനസ് തുറന്നിരിക്കുകയാണ് താരം.


വെറും 19 ദിവസങ്ങള്‍ മാത്രമാണ് തന്റെ വിവാഹജീവിതം നീണ്ടുനിന്നതെന്ന് രചന നാരായണന്‍ കുട്ടി പറയുന്നു. ശാരീരികമായും മാനസികമായും മുന്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു. പത്ത് വര്‍ഷമായി സെപ്പറേറ്റഡായ വ്യക്തയാണ് ഞാന്‍. വിവാഹമോചനം നേടിയ ശേഷമാണ് അഭിനയിക്കാന്‍ വരുന്നതെല്ലാം. പത്തൊന്‍പത് ദിവസം മാത്രമാണ് ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. 2012ല്‍ തന്നെ വിവാഹമോചനം നേടി. ശാരീരികമായും മാനസികമായും ഭര്‍ത്താവ് പീഡിപ്പിക്കുമായിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രചന നാരായണന്‍ കുട്ടി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :