തങ്കച്ചനെയാണോ വിവാഹം കഴിക്കാന്‍ പോകുന്നത് ?പരിഹസ ചോദ്യവുമായി വന്ന ആള്‍ക്ക് തക്കതായ മറുപടി നല്‍കി അനുമോള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 മെയ് 2024 (13:19 IST)
ജനപ്രിയ ടെലിവിഷന്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മിനി സ്‌ക്രീനിലെ താരങ്ങള്‍ അണിനിരക്കുന്ന ഗെയിം ഷോയില്‍ വളരെയധികം ശ്രദ്ധ നേടിയ കോമ്പോയാണ് തങ്കച്ചനും അനുമോളും തമ്മിലുള്ളത്. ഇരുവരും ചേര്‍ന്ന് അഭിനയിക്കുന്ന കോമഡി സ്‌കിറ്റുകള്‍ക്ക് യൂട്യൂബില്‍ അടക്കം കാഴ്ചക്കാര്‍ക്ക് ഏറെയാണ്. ഈ കോമ്പോ ഹിറ്റായതിനെ പിന്നാലെ ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും വിവാഹം ചെയ്യാന്‍ പോകുകയാണോ എന്ന സംശയം പലരുടെയും ഉള്ളില്‍ വന്നു.

യഥാര്‍ത്ഥത്തില്‍ പരിപാടിക്ക് വേണ്ടി അത്തരത്തില്‍ അഭിനയിച്ചതാണെന്ന് തങ്കച്ചനും അനുവും പലതവണ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും തങ്കച്ചിന്റെ പേര് പറഞ്ഞ് പരിഹസിക്കുന്ന തരം ചോദ്യവുമായി വന്ന ആളുകള്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് അനു.

കഴിഞ്ഞദിവസം കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അനു എത്തിയിരുന്നു. തുടര്‍ന്ന് ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ആളുകളുമായി നടി സംസാരിച്ചിരുന്നു. ഇതിനിടെയാണ് തങ്കച്ചനെ പേടിയാണോ എന്നൊരു ചോദ്യം വന്നത്. ഇത് കേട്ടതും ഇഷ്ടപ്പെടാതെ അനുമോള്‍ക്ക് ദേഷ്യം വന്നു.

'പേടിച്ചിട്ടോ, അതെന്താ അങ്ങനെ പറഞ്ഞത്. തങ്കച്ചന്‍ ചേട്ടന്‍ എന്താ എന്നെ വിവാഹം കഴിക്കാന്‍ പോകുന്ന ആളാണോ. ചേട്ടന്‍ ഒന്ന് വരണം പ്ലീസ്. എനിക്ക് അത് അറിയണം. എന്ത് സംശയം ആണ്. കോമ്ബിനേഷന്‍ ഒക്കെ ഫ്ലോറില്‍ അല്ലേ. ആ കെമിസ്ട്രി ഉള്ളില്‍ ആണ് പുറത്തല്ല. ചേട്ടന് ഈ സ്വകാര്യമായ കാര്യങ്ങള്‍ ഒക്കെ അറിയാന്‍ വലിയ ഇഷ്ടം ആണല്ലേ. അത് ശരിയല്ല, ഒരിക്കലും അങ്ങനെ ചെയ്യരുത്. അത് മോശമായ കാര്യമാണെന്നും',-അനുമോള്‍ പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :