1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. sivakarthikeyan about fahadh faasil

തനിക്ക് വല്ലാത്ത ആരാധന തോന്നിയ നടനാണ് ഫഹദ് ഫാസില്‍:ശിവകാര്‍ത്തികേയന്‍

ഫഹദ് ഫാസില്‍
തമിഴ് സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് ശിവകാര്‍ത്തികേയന്‍. തനിക്ക് വല്ലാതെ ആരാധന തോന്നിയ നടനാണ് ഫഹദ് എന്ന് താരം പറയുന്നു.ഫഹദിനൊപ്പം 'വേലൈക്കാരന്‍' എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിച്ചിട്ടുണ്ട്.
 
ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയന്‍ മനസ്സുതുറന്നത്. നടന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ താരങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ എം.ആര്‍ രാധ, വടിവേലു, രഘുവരന്‍ ആദ്യം നടന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ആരാധന തോന്നിയ മറ്റൊരാള്‍ ഉണ്ടെന്നും. അത് ഫഹദ് ആണെന്നുമാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്.
ഫഹദിന്റെ കണ്ണ് അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയം ആകും. തൊണ്ടിമുതലും ദൃക്സാക്ഷിയും മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ ചെറിയ റിയാക്ഷനുകള്‍ പോലും അതിഗംഭീരമാണെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു. കുമ്പളങ്ങി നൈറ്റ്സ് ട്രാന്‍സ് താന്‍ കണ്ടിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം
'ഷാരൂഖ് ഖാന്‍ സുന്ദരികളായ നടിമാരുടെ കൂടെ അഭിനയിക്കുമ്പോള്‍ അസൂയ തോന്നാറുണ്ടോ?'; ഗൗരി ഖാന്‍ അന്ന് നല്‍കിയ മറുപടി ഇങ്ങനെ