1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Simran and Gautham Menon to act together!

സിമ്രാന്‍ വീണ്ടും നായിക, സംവിധാനം ഗൌതം മേനോന്‍ !

Simran
തെന്നിന്ത്യന്‍ സിനിമയുടെ താരറാണിയായിരുന്ന സിമ്രാന്‍ വീണ്ടും നായികയായി മടങ്ങിവരുന്നു. അതും ഗൌതം വാസുദേവ് മേനോന്‍റെ സംവിധാനത്തില്‍. 
 
നെറ്റ്‌ഫ്ലിക്‍സിനുവേണ്ടി ചെയ്യുന്ന ഒരു ‘പാവ കഥൈകള്‍’ എന്ന ആന്തോളജി ചിത്രത്തിലെ ഒരു ലഘുസിനിമയിലാണ് സിമ്രാന്‍ നായികയാകുന്നത്. ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ സിമ്രാന്‍റെ നായകനായെത്തുന്നതും ഗൌതം തന്നെയാണ്.
 
‘വാന്‍‌മഗള്‍’ എന്നാണ് ഈ ലഘുസിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ദുരഭിമാനക്കൊലയാണ് ചിത്രത്തിന്‍റെ പ്രമേയം. പാവ കഥകളിലെ മറ്റ് ലഘു ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് വെട്രിമാരന്‍, സുധ കൊംഗാറ, വിഘ്‌നേഷ് ശിവന്‍ എന്നിവരാണ്.
 
ഗൌതം മേനോന്‍ സംവിധാനം ചെയ്‌ത ‘വാരണം ആയിരം’ എന്ന് ഹിറ്റ് ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ സിമ്രാന്‍ അവതരിപ്പിച്ചിരുന്നു. വിക്രം നായകനാകുന്ന ഗൌതം മേണോന്‍ ചിത്രം ധ്രുവനക്ഷത്രത്തിലും സിമ്രാന്‍ അഭിനയിക്കുന്നുണ്ട്.
അടുത്ത ലേഖനം
എമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി? പൃഥ്വിരാജിന് പറയാനുള്ളത് ഇതാണ് !