അനുബന്ധ വാര്‍ത്തകള്‍
- ഗൌതം മേനോനും കാര്‍ത്തിക് നരേനും പിണക്കം മറക്കുന്നു; ഒന്നിപ്പിക്കുന്നത് മണിരത്നം !
- വാർത്തകൾ സത്യം: കാർത്തിക് സുബ്ബരാജ് പടത്തിൽ വിക്രമും ധ്രുവും ഒന്നിക്കുന്നു
- വിക്രവും മകനും ഒന്നിക്കുന്നു, സംവിധാനം കാര്‍ത്തിക് സുബ്ബരാജ്
- വിക്രമിന് പിറന്നാള്‍ സമ്മാനം - പൊന്നിയിന്‍ സെല്വന് വരുന്നത് 2 ഭാഗങ്ങളായി !
- കമല്‍ഹാസനും അനുഷ്ക ഷെട്ടിയും ഒരുമിക്കുന്നു - വേട്ടയാട് വിളയാട് 2 !
ലോക്ക് ഡൌണൊന്നും വിഷയമല്ല, ഗൌതം മേനോന് സൂപ്പര്‍ ബിസി; വിക്രമിന്റെ ധ്രുവനക്ഷത്രം അവസാനഘട്ട ജോലികള്‍ ഹൈ സ്പീഡില്‍ !
ലോക്ക് ഡൌണിന് ശേഷം എങ്ങനെയായിരിക്കും സിനിമാലോകത്തിന്റെ പ്രയാണം എന്നതിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ്. പക്ഷേ, കൊറോണഭീതിയിലോ ലോക്ഡൌണ് ആശങ്കയിലോ മുഴുകാതെ സംവിധായകന് ഗൌതം വാസുദേവ് മേനോന് സജീവമാണ്. ലോക്ഡൌണ് സമയത്തുതന്നെ ഒരു ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയ ഗൌതം മേനോന് മണിരത്നം നിര്‍മ്മിക്കുന്ന ‘നവരസ’ വെബ്സീരീസിന്റെ ജോലികളില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. അതിനോടൊപ്പം തന്നെ ‘ധ്രുവനക്ഷത്രം’ എന്ന സിനിമയുടെ ജോലികളും ഗൌതം തുടരുകയാണ്.
വിക്രം നായകനാകുന്ന ധ്രുവനക്ഷത്രം ഒരു സ്പൈ ത്രില്ലറാണ്. ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. റിതു വര്‍മ, ഐശ്വര്യ രാജേഷ്, സിമ്രാന് തുടങ്ങിയ വമ്പന്‍ താരനിര ഈ സിനിമയുടെ ഭാഗമാണ്.
വിക്രം ഇപ്പോള്‍ ഇതിന്റെ ഡബ്ബിംഗില്‍ പങ്കെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും, കോബ്ര എന്ന വിക്രം ചിത്രത്തിന് മുമ്പ് ധ്രുവനക്ഷത്രം പ്രദര്‍ശനത്തിനെത്തുമോ എന്നാണ് തമിഴ് സിനിമാലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.