1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sidhique about his hair

ഇന്‍ ഹരിഹര്‍ നഗറില്‍ അഭിനയിക്കുമ്പോള്‍ വിഗ് ഉപയോഗിച്ചിരുന്നതായി സിദ്ധിഖ്

Sidhique
മലയാളത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് സിദ്ധിഖ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് തിളങ്ങിയിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ വിഗ് വച്ച് സിനിമയില്‍ അഭിനയിച്ച നടനാണ് സിദ്ധിഖ്. ഇതേ കുറിച്ച് സിദ്ധിഖ് തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്‍ ഹരിഹര്‍ നഗറില്‍ അഭിനയിക്കുമ്പോളാണ് ആദ്യമായി വിഗ് ഉപയോഗിച്ചതെന്ന് സിദ്ധിഖ് പറയുന്നു. അന്ന് മുന്‍പില്‍ കുറച്ച് മുടി പോയിട്ടുണ്ടായിരുന്നു. അപ്പോള്‍ യങ് ലുക്ക് കിട്ടാന്‍ വേണ്ടിയാണ് ചെറിയൊരു വിഗ് ഉപയോഗിച്ചതെന്ന് സിദ്ധിഖ് പറയുന്നു.
 
ഉപ്പയ്ക്ക് കഷണ്ടിയാണ്. അതുകൊണ്ട് തനിക്കുള്ള കഷണ്ടി ഒരു കുറവായി തോന്നിയിട്ടില്ലെന്ന് സിദ്ധിഖ് പറയുന്നു. സിനിമയില്‍ അല്ലാതെ പുറത്തൊക്കെ പോകുമ്പോള്‍ വിഗ് വയ്ക്കാതെ പോകും. മധു സാറും മമ്മൂക്കയും എന്നെ ചീത്ത പറയാറുണ്ട്. വിഗ് വച്ച് പുറത്തിറങ്ങി കൂടെ, പ്രായം കുറഞ്ഞതായി തോന്നും എന്നൊക്കെയാണ് മമ്മൂക്ക തന്നോട് പറയാറുള്ളതെന്നും സിദ്ധിഖ് വെളിപ്പെടുത്തി. കഷണ്ടി തനിക്കൊരു പ്രശ്നമായി തോന്നിയിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു.
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം, ശാന്തി കൃഷ്ണയെ പ്രണയിച്ച് വിവാഹം കഴിച്ചു, പിന്നീട് ഡിവോഴ്‌സ്; മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച ആത്മഹത്യ, നടന്‍ ശ്രീനാഥിന്റെ ജീവിതം ഇങ്ങനെ