അനുബന്ധ വാര്‍ത്തകള്‍
- ഒ.ടി.ടിയിലേക്ക് ഇല്ല, സൗബിന്റെ 'ജിന്ന്' ടീസര്‍
- 'ആദ്യമായി ക്ലാപ്പ്ബോര്‍ഡ് വെച്ചത് ലളിതച്ചേച്ചിയുടെ മുഖത്ത്', സംവിധാന സഹായിയായിരുന്ന സമയത്തെ അനുഭവമായി സൗബിന്
- ലാല്‍ ജോസിന്റെ 'മ്യാവു' ആമസോണ്‍ പ്രൈമില്‍, വീഡിയോ
- ഹരീഷ് കണാരന് നായകനാകുന്ന ആദ്യ ചിത്രം, ഗംഭീരമാവട്ടെയെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്
- തിയറ്ററുകളിലേക്ക് സൗബിന്റെ 'കള്ളന് ഡിസൂസ', പുതിയ റിലീസ് ഡേറ്റ്
ഇന്ന് അമ്മയുടെ ജന്മദിനമാണ്,ഈ ശുഭദിനത്തില്‍ ജോലിയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചു: സിദ്ധാര്‍ത്ഥ് ഭരതന്‍
സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്.സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു. ടീസര്‍ പുറത്തിറങ്ങി. ഇന്ന് കെപിസി ലളിതയുടെ ജന്മദിനം ആണെന്നും ഈ ശുഭദിനത്തില്‍ തന്നെ എന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ താന്‍ തീരുമാനിച്ചെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
'ഇന്നലെ അമ്മയുടെ വിയോഗം കഴിഞ്ഞ് 16-ാം ദിവസമായിരുന്നു.. അത് ദുഃഖാചരണത്തിന്റെ ഔദ്യോഗിക അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനമാണ്, അതിനാല്‍ ഈ ശുഭദിനത്തില്‍ തന്നെ എന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ അമ്മയുടെ ഈ വലിയ നഷ്ടത്തില്‍ എന്നെ സഹായിക്കാന്‍ സുഹൃത്തുക്കളെ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്'- സിദ്ധാര്‍ത്ഥ് ഭരതന്‍ കുറിച്ചു.