1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Asif Ali starrer 'Innale Vare': Director Jis Joy shares an update

ജിസ് ജോയിയുടെ ത്രില്ലര്‍, 'ഇന്നലെ വരെ' അപ്‌ഡേറ്റ്

ജിസ് ജോയ്
ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഇന്നലെ വരെ'. ഫീല്‍ ഗുഡ് സിനിമകളില്‍ നിന്ന് വഴിമാറി അദ്ദേഹം ചെയ്യുന്ന സിനിമ കൂടിയാണിത്.ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ചിത്രത്തിന്റെ ഡബ്ബിംഗ് സെഷന്‍ ടീം പൂര്‍ത്തിയാക്കിയതായി ജിസ് ജോയ് പറഞ്ഞു.ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം വ്യത്യസ്ഥ തലങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് ആത്മ സുഹൃത്തുക്കളുടെ ജീവിതത്തിന്റെ കഥയാണ് സിനിമ പറയുന്നത്.സിദ്ദിഖ്, ഡോ.റോണി രാജ്, നന്ദു, ശ്രീലഷ്മി, അതുല്യ, ശ്രീഹരി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ബോബി, സഞ്ജയ് ടീമിന്റെയാണ് കഥ.രാഹുല്‍ രാജ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
അടുത്ത ലേഖനം
ഒ.ടി.ടിയിലേക്ക് ഇല്ല, സൗബിന്റെ 'ജിന്ന്' ടീസര്‍