1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shwetha menon case quashed highcourt

അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതി, ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി

Shwetha Menon
സാമ്പത്തികനേട്ടത്തിന് അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്നാരോപിച്ച് നടിയും അമ്മ പ്രസിഡന്റുമായ ശ്വേത മേനോനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് സി എസ് ഡയസ് റദ്ദാക്കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്നും ഗൂഡലക്ഷ്യവും വ്യക്തിവൈരാഗ്യവും മാത്രമാണ് പരാതിക്ക് പിന്നിലെന്നും കോടതി വിലയിരുത്തി.
 
അമ്മ സംഘടനയുടെ തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ശ്വേത മേനോനെതിരായ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. തോപ്പുമ്പടി സ്വദേശി മാര്‍ട്ടിന്‍ മേനാച്ചേരിയായിരുന്നു പരാതി നല്‍കിയത്. 
അടുത്ത ലേഖനം
നടി ഹൻസിക മോട്‌വാനി വിവാഹമോചിതയായി