കെ ആര് അനൂപ്|
Last Modified ശനി, 1 ഒക്ടോബര്‍ 2022 (14:46 IST)
മലയാളികളുടെയും പ്രിയ താരങ്ങളില്‍ ഒരാളാണ് ശ്രിയ ശരണ്‍. ഈയടുത്താണ് നടി തന്റെ 40-ാം ജന്മദിനം ആഘോഷിച്ചത്.ശ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
മകള്‍ രാധയ്ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി.
2018 ലായിരുന്നു ശ്രിയ ശരണും ആന്‍ഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. ഇക്കഴിഞ്ഞവര്ഷം ജനുവരിയില്‍ ആയിരുന്നു കുഞ്ഞ് ജനിച്ച വിവരം താരം ലോകത്തെ അറിയിച്ചത്.
സംഗീത ആല്‍ബങ്ങളിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയാക്കി മാറ്റി.തെലുഗു , തമിഴ്, ഹിന്ദി ഭാഷകളിലുള്ള ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി.
ഹരിദ്വാറിലാണ് ശ്രിയ ജനിച്ചത്. അവിടുത്തെ ഒരു കമ്പനിയിലെ ജോലിക്കാരന് ആയിരുന്നു അച്ഛന്. പിന്നീട് കുടുംബം ഡല്‍ഹിയിലേക്ക് മാറി.