യുവനടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സൂചന

അഭിറാം മനോഹർ| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (19:58 IST)
മുംബൈയിലെ ഹോട്ടൽ മുറിയിൽ യുവനടിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ആകാൻഷ മോഹനെയാണ് അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും നടി പുറത്ത് വരാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ വാതിൽ തുറന്ന് പരിശോധിക്കുകയായിരുന്നു.

തൻ്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്യചിത്രങ്ങളിൽ സജീവമായ മോഡലായ ആകാൻഷ ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :