കെ ആര്‍ അനൂപ്|
Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (14:42 IST)
തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 'അര്‍ദ്ധരാത്രിയിലെ കുട' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
'ഞങ്ങളുടെ സിനിമ - 'അര്‍ദ്ധരാത്രിയിലെ കുട' പാക്ക് അപ്പ്.. രചന, സംവിധാനം Your's truly..! നിര്‍മ്മാണം Friday Film House ക്യാമറയ്ക്കു മുന്നില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ചേട്ടന്‍, സൈജു കുറുപ്പ്, വിജയ് ബാബു, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങി കുറച്ചധികം സുഹൃത്തുക്കള്‍.. First look poster and details soon..- P. S : Yes, അടുത്തതും 'A' പടം തന്നെയാണ്..'-മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
'ആട്', 'അഞ്ചാം പാതിരാ' എന്നീ സിനിമകള്‍ക്ക് മിഥുന്‍ മാനുവവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.