1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shine Tom Chacko first appeared on camera in Nammal

ആ സിനിമയില്‍ ഉണ്ടായിരുന്നു ആരാലും അറിയപ്പെടാതെ, ഷൈന്‍ ടോം ചാക്കോ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത് ഈ ചിത്രത്തിലൂടെ !

ഷൈന്‍ ടോം ചാക്കോ
സഹസംവിധായകനായി സിനിമയിലെത്തി നടനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. 2011-ല്‍ പുറത്തിറങ്ങിയ ഗദ്ദാമയിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും അതിനുമുമ്പേ ആരാലും അറിയപ്പെടാത്ത വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ഗദ്ദാമ പുറത്തിറങ്ങുന്നതിന് വളരെ മുമ്പ് നമ്മള്‍ എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടാത്ത ഒരു വേഷത്തില്‍ നടന്‍ അഭിനയിച്ചിരുന്നു.
 
അന്ന് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഷൈന്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. അടുത്തിടെ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് നടന്‍ തുറന്നുപറഞ്ഞിരുന്നു.നമ്മള്‍ എന്ന സിനിമയില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ബസ് സ്റ്റാന്‍ഡില്‍ ചായ വില്‍ക്കുന്ന ഒരു രംഗമുണ്ട്.ചായ വാങ്ങുന്നയാളുടെ പിന്നിലെ സീറ്റില്‍ ഇരിക്കുന്നത് താനായിരുന്നുവെന്നാണ് ഷൈന്‍ പറഞ്ഞത്. ഷൈന്‍ ടോം ചാക്കോയുടെ പഴയകാലത്തെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
അടുത്ത ലേഖനം
ഒരു കര്‍ഷകന്‍ ആണെന്നതില്‍ അഭിമാനിക്കുന്നു:മുന്ന