1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Proud to be a farmer:munna simon

ഒരു കര്‍ഷകന്‍ ആണെന്നതില്‍ അഭിമാനിക്കുന്നു:മുന്ന

മുന്ന
ലോക്ക് ഡൗണ്‍ കാലത്ത് സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ തന്നെയാണ് ഒട്ടുമിക്ക താരങ്ങളും. നടന്‍ മുന്ന സൈമണിന് വീട്ടില്‍ വെറുതെ ഇരുന്ന് സമയം കളയാനില്ല. നല്ലൊരു കര്‍ഷകന്‍ കൂടിയാണ് അദ്ദേഹം.ഈ അടച്ചിടല്‍ കാലത്ത് വീട്ടില്‍ തന്നെ വിളഞ്ഞ നല്ല മരച്ചീനിയുടെ വിശേഷങ്ങള്‍ നടന്‍ ആരാധകരുമായി പങ്കുവെച്ചു. ഒരു കര്‍ഷകന്‍ ആണെന്നതില്‍ അഭിമാനമുണ്ടെന്നും നടന്‍ പറഞ്ഞു.
 
'ഒരു കര്‍ഷകന്‍ ആണെന്നതില്‍ അഭിമാനിക്കുന്നു. ഫാം ഫ്രഷ് മരച്ചീനി. വീട്ടില്‍ സുരക്ഷിതമായി തുടരുക'- എന്നാ സൈമണ്‍ കുറിച്ചു'-മുന്ന സൈമണ്‍ കുറിച്ചു.
 
നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള താരങ്ങള്‍ മുന്നയുടെ സന്തോഷത്തില്‍ പങ്കാളികളായി.
 
തമിഴിലാണ് കൂടുതല്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ മുന്ന ചെയ്തിട്ടുള്ളത് . ജയഭാരതിയുടെ സഹോദരീപുത്രനാണ് നടന്‍.ഗൗതം മേനോനും വിക്രമും ഒന്നിക്കുന്ന 'ധ്രുവ നച്ചത്തിരം' (ഡിഎന്‍) ചിത്രത്തിലും മുന്ന അഭിനയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
സൂചിപ്പേടി,നിറകണ്ണുകളോടെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദിയ കൃഷ്ണ