ജോജിയില്‍ കണ്ട ആളേ അല്ല, ഇത് പടയിലെ മിനി കെ.എസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (11:56 IST)

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി പ്രവര്‍ത്തിച്ച ഉണ്ണിമായ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിഞ്ഞത്. അഞ്ചാം പാതിരാ എന്ന സിനിമയിലെ ഡിവൈഎസ്പി കാതറിന്‍ മരിയ എന്ന കഥാപാത്രം ഉണ്ണിമായയുടെ കരിയറില്‍ വഴിത്തിരിവായി മാറി. ഈയടുത്ത് പുറത്തിറങ്ങിയ ഫഹദ് ചിത്രം ജോജിയിലാണ് നടിയെ ഒടുവിലായി കണ്ടത്.


താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് പട. മിനി കെ.എസ് എന്ന കഥാപാത്രത്തെയാണ് ഉണ്ണിമായ അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ വിനായകന്‍ ജോജു ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കമല്‍ കെ എം ആണ് സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :