'പട'യ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്, ഇനി റിലീസിന് മൂന്ന് ദിവസം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (17:10 IST)


'പട' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. മാര്‍ച്ച് 10ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയ്ക്ക് U/A സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പട'യുടെ ട്രെയിലര്‍ ഈയടുത്താണ് പുറത്തുവന്നത്.

കമല്‍ കെ എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍പ്രകാശ് രാജ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :