മമ്മൂട്ടി ആദ്യമെത്തുന്നത് അമൽ നീരദിനൊപ്പമല്ല, മെഗാസ്റ്റാറിന്‍റെ മുമ്പിൽ രണ്ടു ചിത്രങ്ങൾ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ജനുവരി 2021 (16:51 IST)
10 മാസത്തെ ഇടവേളക്കുശേഷം 2021-ൽ ആദ്യം തന്നെ മമ്മൂട്ടി സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തും. എന്നാൽ മെഗാസ്റ്റാർ ഏത് ചിത്രത്തിലായിരിക്കും ആദ്യം അഭിനയിക്കുക എന്ന കൺഫ്യൂഷനിലാണ് ആരാധകർ. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കില്ല മമ്മൂട്ടി ആദ്യം അഭിനയിക്കുക. നീണ്ട ഇടവേളക്ക് ശേഷം ആദ്യം കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി മേക്കപ്പ് ഇടും. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയുടെ ബാക്കിയുള്ള സീനുകളുടെ ചിത്രീകരണം മമ്മൂട്ടി പൂർത്തിയാക്കും.

നാളെ (ജനുവരി 22ന്) അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും എന്നാണ് വിവരം. ചിത്രീകരണം പൂർത്തിയാക്കി ഫെബ്രുവരി മൂന്ന് മുതൽ അമൽ നീരദ് ചിത്രത്തിൽ ഭാഗമാകും മമ്മൂട്ടി. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദ പ്രീസ്റ്റ് അടുത്തുതന്നെ റിലീസ് ചെയ്യും. 2020 മാര്‍ച്ചിൽ മമ്മൂട്ടി തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി. കഴിഞ്ഞവർഷം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ നേരത്തെ പദ്ധതിയിട്ടിരുന്നത്. ഏകദേശം ഒരു വർഷത്തിനു ശേഷം സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ ആവുന്നതിന്റെ സന്തോഷത്തിലാണ് നിർമ്മാതാക്കൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :