ജിയാ ഖാന്റെ മരണത്തിൽ സൂരജിനെതിരെ അന്വേഷണമുണ്ടാവരുതെന്ന് സൽമാൻ ഖാൻ പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ജിയയുടെ മാതാവ്

അഭിറാം മനോഹർ| Last Updated: വ്യാഴം, 18 ജൂണ്‍ 2020 (20:11 IST)
നടി ആത്മഹത്യ ചെയ്‌ത കേസിൽ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്നതിനായി നടൻ ഇടപ്പെട്ടുവെന്ന് ജിയാ ഖാന്റെ മാതാവ് റാബിയ ഖാൻ. സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ജിയാഖാന്റെ മാതാവും രംഗത്തെത്തിയിരിക്കുന്നത്.

2013ലാണ് ബോളിവുഡ് താരമായ ജിയാഖാൻ ആത്മഹത്യ ചെയ്‌തത്.ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ
പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ജിയാഖാനുമായി സൂരജ് പ്രണയം നടിക്കുകയും ഗർഭിണിയായശേഷം ഗർഭം നശിപ്പിക്കാൻ സൂരജ് നിർബന്ധിക്കുകയും ചെയ്‌തു . ആ മാനസികവിഷമത്തിലാണ് ജിയ ആത്മഹത്യ ചെയ്‌തതെന്നായിരുന്നു സൂരജിനെതിരായ കുറ്റം.

എന്നാൽ സൂരജിനെ പോലീസ് വിട്ടയച്ച ശേഷം കേസുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യരുതെന്നും മാനസികമായി വിഷമിപ്പിക്കരുതെന്നും സൽമാൻ നേരിട്ട് ആവശ്യപ്പെട്ടതായാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്
റാബിയ പറയുന്നത്.കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളാണ് ഈ വിവരങ്ങൾ തുറന്നു പറയാൻ പ്രേരിപ്പിച്ചതെന്നും റാബിയ ഖാൻ പറഞ്ഞു.

നടി സെറീന വഹാബിന്റെയും നിർമാതാവ് ആദിത്യ പഞ്ചോളിയുടെയും മകനാണ് സൂരജ് പഞ്ചോളി.സൂരജ് നായകനായി അരങ്ങേറ്റം കുറിച്ച ഹീറോ എന്ന ചിത്രം നിർമിച്ചത് സൽമാനായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...