ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന്‍ എന്ന് അറിയപ്പെടുന്ന ഷാറൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാള്‍. ലോകമെങ്ങുമുള്ള ലക്ഷകണക്കിന് ആരാധകരാണ് ഷാറൂഖിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഷാറൂഖിന്റെ ജന്മദിനത്തില്‍ പതിവ് പോലെ മുംബൈയിലെ മന്നത്ത് മന്‍സിലില്‍ താരം ബാല്‍ക്കണിയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചെറുപ്പത്തിലെ തന്നെ അച്ഛനെയും അമ്മയേയും നഷ്ടപ്പെട്ട ഷാറൂഖ് ഖാന്‍ സ്വപ്രയത്‌നം കൈമുതലാക്കി ബോളിവുഡില്‍ സ്വപ്നനേട്ടങ്ങള്‍ നേടിയെടുത്ത പോരാളിയാണ്. അതിനാല്‍ തന്നെ ഒരുപാട്...