അനുബന്ധ വാര്‍ത്തകള്‍
- Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി
- ശ്യാമപ്രസാദും മഞ്ജു വാരിയറും പ്രധാന വേഷത്തില്‍; രഞ്ജിത്തിന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ മമ്മൂട്ടി കമ്പനി
- അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല
- Chatha Pacha Teaser: 'ചത്താ പച്ച'യില്‍ മമ്മൂട്ടിയുണ്ടോ? ടീസറിലുണ്ട് സൂചന, ആ 'M' വെറുതെയല്ല !
- Mammootty - Nithish Sahadev Movie: മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ഉടന്‍ ആരംഭിക്കും; നിര്‍മാണം മമ്മൂട്ടി കമ്പനി?
Kalamkaval: ആ പെണ്ണുങ്ങള്‍ ഗോവണി കയറുന്നത് അയാളുടെ വലയിലേക്ക്; ഉള്ളടക്കത്തെ കുറിച്ച് സൂചന നല്‍കി കളങ്കാവല്‍ പോസ്റ്റര്‍
മമ്മൂട്ടിയെയും വിനായകനെയുമാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. അതിനൊപ്പം മുഖം വെളിപ്പെടുത്താത്ത പെണ്ണുങ്ങള്‍ ഒരു ഗോവണി കയറുന്നതും കാണാം
Kalamkaval - Mammootty
Kalamkaval: സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി 'കളങ്കാവല്‍' പുതിയ പോസ്റ്റര്‍. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ടിരിക്കുന്ന പോസ്റ്റര്‍.
മമ്മൂട്ടിയെയും വിനായകനെയുമാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. അതിനൊപ്പം മുഖം വെളിപ്പെടുത്താത്ത പെണ്ണുങ്ങള്‍ ഒരു ഗോവണി കയറുന്നതും കാണാം. അതിക്രൂരനായ സ്ത്രീപീഡകന്റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. സ്ത്രീകളെ വശീകരിച്ചു സ്വര്‍ണവും പണവും തട്ടുന്ന സൈക്കോപാത്താണ് കളങ്കാവലിലെ മമ്മൂട്ടി. ഗോവണി കയറുന്ന പെണ്ണുങ്ങള്‍ അയാളുടെ വലയിലേക്ക് നടന്നുകയറുകയാണെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. ഗോവണിയുടെ മുകളില്‍ കാണിച്ചിരിക്കുന്ന എട്ടുകാലി വല ഈ സ്ത്രീകള്‍ അകപ്പെടാന്‍ പോകുന്ന കുരുക്കിനെയാണ് സൂചിപ്പിക്കുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററിലും എട്ടുകാലിയെ കാണിച്ചിരുന്നു.
ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന കളങ്കാവലില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍.
നവംബര്‍ 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.