24 വയസ് മാത്രമായിരുന്നു എന്റെ പ്രായം, കരീനയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ വൈറലായത് മാനസികമായി തകര്‍ത്തു: ഷാഹിദ് കപൂര്‍

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജൂലൈ 2023 (16:46 IST)
ബോളിവുഡില്‍ അഭിനയപ്രാധാന്യവും താരമൂല്യവുമുള്ള സിനിമകളില്‍ ഒരേസമയം വിജയങ്ങള്‍ തീര്‍ക്കുന്ന നായകനാണ് ഷാഹിദ് കപൂര്‍. ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ സജീവമായ താരം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് നടി കരീന കപൂറുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തായത് വലിയ വിവാദമായിരുന്നു.

ഈ സംഭവം തന്നെ അന്ന് മാനസികമായി തകര്‍ത്തുവെന്ന് തുറന്ന് പറയുകയാണ് ഷാഹിദ് കപൂര്‍. സ്വകാര്യ ചിത്രങ്ങള്‍ വൈറലായത് എന്നെ മാനസികമായി തകര്‍ത്തു. അന്നെനിക്ക് 24 വയസായിരുന്നു പ്രായം. എന്താണ് എനിക്ക് ചുറ്റും നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല. എന്റെ സ്വകാര്യതയെ എങ്ങനെ സംരക്ഷിക്കും എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. പ്രത്യേകിച്ച് പക്വതയില്ലാത്ത ഒരു പ്രായത്തില്‍ ഒരു പെണ്‍കുട്ടിയോട് പ്രണയത്തിലാവുകയും കാര്യങ്ങള്‍ മറ്റൊരു വഴിയിലേക്ക് പോകുകയും ചെയ്തപ്പോള്‍. ഷാഹിദ് കപൂര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :